Kolai ALP School

അക്കാദമിക് കാര്യങ്ങൾ

കൊളായ് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1 മുതൽ 4 വരെയുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കേരള സംസ്ഥാന ബോർഡ് സിലബസ് പിന്തുടരുന്നു. കൂടാതെ സ്കൂൾ പി.ടി.എ. എൽ.കെ.ജിയും യു.കെ.ജിയും ക്ലാസുകളും നടത്തുന്നുണ്ട്.

ദിനാചരണം


എല്ലാ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം ,പതിപ്പ്, പോസ്റ്റർ രചന എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബഷീർ ചരമദിനത്തിന് പുസ്തക പ്രദർശനവും ദൃശ്യാവിഷ്കരണവും ഉണ്ടാവാറുണ്ട്. കുട്ടികളിൽ പൊതുവിജ്ഞാനം വളർത്തിയെടുക്കാൻ’ ഒരു ദിനം ഒരറിവ് എന്ന പരിപാടിയും ഉണ്ട്.
                                
വായന
         
കുട്ടികൾ തന്നെ ‘ കുട്ടി ലൈബ്രേറിയൻമാരായി’ എല്ലാ ആഴ്ചയിലും പുസ്തകങ്ങൾ അവരുടെ മേൽനോട്ടത്തിൽ വിതരണം ചെയ്യുന്നു. കുട്ടികൾ അത് വായിച്ച് വായനാ കുറിപ്പ് തയ്യാറാക്കുന്നു. വായനാദിനത്തോടനുബന്ധിച്ച് വായനാമത്സരം നടത്താറുണ്ട്. പത്രം വായന പ്രോത്സാഹിപ്പിക്കാൻ വേണ്ടി പത്രക്വിസ് ആരംഭിച്ചു.

ഒപ്പം
                  
  പഠന നിലവാരം ഉയർത്തി എല്ലാ കുട്ടികളെയും ഒപ്പത്തിലെത്തിക്കാനുള്ള പദ്ധതി ആരംഭിച്ചു. പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻ നിരയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്.

 LSS


  ഒക്ടോബർ മാസം മുതൽ LSS പരിശീലനം ആരംഭിക്കുന്നു. എല്ലാ വർഷവും LSS ലഭിച്ചു വരുന്നു.
     
 എഴുത്തുകൂട്ടം- വളരുന്ന രചനകൾ


  ഓരോ കുട്ടിയും എഴുത്തുകാരനാവുന്നു. സ്വതന്ത്ര രചനക്കുള്ള അവസരം ഉണ്ടാക്കുന്നു. ഈ വർഷത്തെ തനതു പ്രവർത്തനമായി തെരഞ്ഞെടുത്തതാണിത്. വായനാ മാസത്തോടനുബന്ധിച്ച് വളരുന്ന രചനയുടെ ആദ്യത്തെ പ്രദർശനം നടത്തി. ഇത് ഒരു തുടർ പ്രവർത്തനമാണ്. മാർച്ചിൽ പഠനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ ഈ രചനകളുടെ പ്രദർശനം നടത്തും.

പഠനയാത്രയും ഫീൽഡ് ട്രിപ്പും

  എല്ലാ വർഷവും ജനുവരി മാസത്തിൽ കുട്ടികൾക്ക് പഠനയാത്രയും പാംഭാഗവുമായി ബന്ധപ്പെട്ട ഫീൽഡ് ട്രിപ്പുകളും നടത്താറുണ്ട്.

പഠനക്യാമ്പ്


രണ്ട് ദിവസത്തെ ക്യാമ്പ് എല്ലാവർഷവും പ്രഗത്ഭരായ അധ്യാപകരുടെസഹകരണത്തോടെ നടക്കുന്നു. ക്യാമ്പ് ഫയർ തെളിയിക്കുകയും കുട്ടികൾ പാട്ടിനൊത്ത് നൃത്തം ചെയ്തു

കലാകായിക പ്രവൃത്തിപരിചയ മേള

സബ്ജില്ലാ തലത്തിൽ നടക്കുന്ന മേളകളിൽ നമ്മുടെ കുട്ടികൾ സജീവമായിപങ്കെടുക്കുകയും മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

സാങ്കല്പിക ഡയറി പ്രകാശനം

സാങ്കല്പിക ഡയറി എന്നത് ഒരു കല്പിത കഥാപാത്രത്തിന്റെ ദൃഷ്ടികോണത്തിൽ വിദ്യാർഥികൾ ഡയറി എഴുതുന്ന ഒരു അഭ്യാസമാണ്. ഈ അഭ്യാസം വിദ്യാർഥികളിൽ അനുകമ്പ, എഴുത്തു കഴിവുകൾ എന്നിവ വളർത്തുന്നു, കാരണം അവർ സ്വന്തമല്ലാത്ത ഒരു കഥാപാത്രത്തിന്റെ ചിന്തകൾ, അനുഭവങ്ങൾ, തോന്നലുകൾ എന്നിവ കൽപിക്കുകയും അത് വാക്കുകളിലൂടെ അഭിവ്യക്തമാക്കുകയും ചെയ്യണം. വിവിധ ദൃഷ്ടികോണങ്ങൾ അന്വേഷിക്കുകയും കഥാപാത്ര വികാസത്തിലെ ആഴമുള്ള മനസ്സിലാക്കലും ഉണ്ടാക്കുന്നതിനു ഈ അഭ്യാസം ഉപകരിക്കുന്നു.

ഈ വർഷം 1, 2 ക്ലാസുകളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് ‘ സ്വപ്ന ലിപികൾ എന്ന ഡയറി കുറിപ്പ് പ്രധാന അധ്യാപിക ബി ആർ സിയിലെ ഫസ്നടിച്ചർക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു.

സ്ക്കൂൾ റേഡിയോ – സ്ക്കൂൾ വാണി

        എല്ലാ ദിവസവും രാവിലെ വാർത്തവായിക്കുന്നു. ഉച്ചയ്ക്ക് വായനാ കാർഡ് വായിക്കൽ കഥ, കവിത എന്നിവ അവതരിപ്പിക്കുന്നു